കുവൈത്തികൾക്കുള്ള റേഷൻ വിഹിതം കുറയ്ക്കുന്നത് മാറ്റിവച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികൾക്ക് റേഷനായി നൽകുന്ന അരിയുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുള്ള അൽ സൽമാൻ മാറ്റിവച്ചു. റേഷൻ കുറയ്ക്കുന്നതിന് പകരം ഇതരമാർഗ്ഗങ്ങളെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. സബ്‌സിഡിയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ, പ്രത്യേകിച്ച് അരിയുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വാണിജ്യ ധനമന്ത്രാലയ അധികൃതർ ചർച്ചകൾ നടത്തുന്നുണ്ട്.