കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ അസുഖ അവധി തടയുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം വികസിപ്പിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ച് അതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു പ്രോഗ്രാം വികസിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.മെഡിക്കൽ അവധി ഇനി മുതൽ കടലാസിൽ നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മെഡിക്കൽ അവധി ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും കൃത്രിമം തടയുകയുന്നതിനുമായാണിത്.