വാഹനപരിശോധനയ്ക്കിടെ കുവൈത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

0
49

കുവൈത്ത് സിറ്റി: വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്വദേശി യുവാവ് കുവൈത്തിൽ പിടിയിൽ. സംശയകരമായ സാഹചര്യത്തിൽ അതിൽ ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽ ഇരിക്കുന്നു യുവാവിനെ പോലീസ് സംഘം സമീപിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  എന്നാൽ ഇയാൾ അതി രൂക്ഷമായി പ്രതികരിച്ചു ഇതിൽ അസ്വാഭാവികത തോന്നിയ പോലീസ് കാറിൽ പരിശോധന നടത്താൻ സമീപിച്ചു. എന്നാൽ യുവാവ് കാറ് സ്റ്റാർട്ട് ചെയ്യുകയും പോലീസുകാരനെ കാറിനകത്തേക്ക് വലിച്ചിട്ട് കടന്നുകളയുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പെട്രോളിന് സംഘത്തിലുണ്ടായിരുന്നു രണ്ടാമത്തെ പോലീസുകാരൻ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയും സഹജീവനക്കാരനെ രക്ഷപ്പെടുത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ലഹരി വസ്തുക്കളും പിടിച്ചെടുത്തു.