എജി ടാക്കീസ് ബാനറില്‍ നിഷാദ് കാട്ടൂര്‍ രചനയും സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച ”ദുആ” ആല്‍ബം ഈ വരുന്ന പെരുന്നാള്‍ ദിനത്തില്‍ റിലീസിംഗിന് ഒരുങ്ങുന്നു. കണ്ണൂര്‍ ഷെരീഫിന്‍റെ ആലാപനഭംഗിയില്‍ പൂര്‍ത്തീകരിക്കപെട്ട ”ദുആ”ക്ക് വേണ്ടി കാമറയും ചിത്രസംയോജനവും (എഡിറ്റിംഗ്) രതീഷ് അമ്മാസും എഫക്ട്സ് ബിജു എസ് നായരും നിർവ്വഹിച്ചിരിക്കുന്നു
ജിനു വൈക്കത്ത്, ബിന്‍സ് അടൂര്‍,അനിത മുരളി,അജ്മല്‍ സമദ് തുടങ്ങിയവരഭിനിയിക്കുന്ന ആല്‍ബത്തിന്‍റെ നിര്‍മ്മാണനിര്‍വ്വഹണം അഞ്ജു പുതുശ്ശേരിയാണ്.ദുആ യുടെ പോസ്റ്റര്‍ റിലീസിംഗ് കുവൈറ്റിലെ കലാസാദ്വകരുടെ സ്നേഹകൂട്ടായ്മയില്‍ വെച്ച് കഴിഞ്ഞദിവസം നടന്നുകഴിഞ്ഞു.
പിറന്ന നാട്ടില്‍ നിന്ന് മരുഭൂമിയില്‍ എത്തിപെട്ട പ്രവാസിയുടെ നോവും തുടിപ്പും ഒപ്പിയെടുത്ത പ്രസ്തുത ആല്‍ബം ഒരു വേറിട്ട ദൃശ്യവിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല. കലയെ സ്നേഹിക്കുന്ന ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അണിയറശില്പികള്‍ പ്രതീക്ഷിക്കുന്നു