ദുബായ് എക്സ്പോയിൽ ലോകശ്രദ്ധ നേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

0
16

ദുബായ്: ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോ 2020ൽ ലോകശ്രദ്ധയാകർഷിച്ച് ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ലോകത്തിലെ തന്നെ ഏറ്റ വും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രാജ്യത്തിന്റെ ആഭരണനിർമ്മാണ മേഖലയിലെ മഹത്തരമായ സാംസ്കാരിക പാരമ്പ ര്യത്തെ പ്രതിനിധാനം ചെയ്യുകയാണ് എക്സ്പോയിൽ. വേൾഡ് എക്സ്പോ 2020ലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്ന കേന്ദ്ര വാണിജ്യ വ്യവസായ വ കുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ ഹാന്റകാഡ് ജ്വല്ലറി നിർമ്മാണ മേഖല യിലെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഇ ന്ത്യയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ തനതായ പാരമ്പ ര്യവും കരകൗശല മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ മലബാർ വഹി ക്കുന്ന പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു.

തുടർന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയും മലബാർ ഗ്രൂപ്പ് ചെയർമാനും കൂടിക്കാഴ്ച നടത്തി. ‘Make In India, Market To The World’ എന്ന ആശയത്തിലൂന്നിയായിരുന്നു ചർച്ച. ഇന്ത്യൻ നിർമ്മിത ആഭരണങ്ങൾ ലോകവിപണിയെ പരിചയപ്പെടുത്തുന്നതിനും അതുവഴി നിർമ്മാണം, വിൽപന, സപ്ലൈ ചെയിൻ, ഐടി എന്നിങ്ങനെ വിവിധ രംഗ ങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുതിനും അവസരമുണ്ടാകുന്നു. കയറ്റുമതി വർധ നയിലൂടെ രാജ്യത്തിന്റെ വ്യാവസായിക സാമ്പത്തിക പുരോഗതി ഊർജ്ജിതപ്പെടുത്തു ക എന്നതാണ് ഇതിന്റെ ലക്ഷ്യം.

വ്യത്യസ്തവും വൈവിധ്യവുമാർന്ന കാഴ്ചകളിലൂടെ ലോകജനതയെ അമ്പരപ്പിക്കുന്ന, ഗൾഫ് രാജ്യങ്ങളുടെ കലാ-സാസ്കാരിക വാണിജ്യ-സാങ്കേതിക മേഖലകളിലെ ഏ റ്റവും വലിയ വേദിയായ ദുബായ് എക്സ്പോയിൽ, ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മ ദ് പറഞ്ഞു. ബൃഹത്തായ സാസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യമായിരിക്കെ ഇന്ത്യ യിലെയും അന്താരാഷ്ട്രതലങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും സംതൃപ്തരാ ക്കുന്ന ആഭരണശേഖരങ്ങളാണ് മലബാറിന്റെ ഏറ്റവും വലിയ സവിശേഷത.ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് സമ്പൂർണ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കേ ന്ദ്രസർക്കാർ നടപടിയെ നേരത്തെതന്നെ മലബാർ ഗ്രൂപ്പ് ചെയർമാൻ സ്വാഗതം ചെയ് തിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പാ ക്കാൻ ഇതു വഴി സാധിക്കുന്നു. 20 വർഷങ്ങൾക്കു മുമ്പേ തന്നെ ബിഐഎസ് ഹാൾ മാർക്കിംഗ് പ്രക്രിയ പിന്തുടരുന്നതിലൂടെ, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് സുതാ ര്യമായ സേവനവും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ലഭ്യതയും ഉപഭോക്താക്കൾ ക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും അനധികൃത നീക്കം തടയുന്നതിനും, സ്വർണം ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിനും സർക്കാർ കൈകൊണ്ട് ഏറ്റവും ഫലപ്രദമായ നടപടിയാണ് ബിഐഎസിന്റെ എച്ച് യു ഐ ഡി മാർക്കിങ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പൂർണ ഹാൾമാർക്കിംഗ് പ്രക്രിയ നട പ്പിലാക്കിയതോടെ വ്യവസായ രംഗത്തെ കമ്പനിയുടെ ആത്മവിശ്വാസവും ജനപിന്തു യും വർധിക്കുകയാണുണ്ടായത്. അത്തരത്തിൽ മാതൃകാപരവും ചരിത്രപരവുമായ ഒരു തീരുമാനം കൈക്കൊണ്ടതിൽ കേന്ദ്രസർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ 28 വർഷമായി സ്വർണ്ണ – വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമ്മാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാ ഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഒരു വലിയ ബ്രാന്റായി മാറിയി ട്ടുണ്ട്. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നടപ്പാക്കുന്ന ആഗോള വികസനത്തിലു ടെ 2025 ആകുമ്പോഴേക്കും ഷോറൂമുകളുടെ എണ്ണം 750ൽ എത്തിക്കുക എന്നതാണ് ക മ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ വലിയ തോതിലുള്ള വളർച്ച ഈ മേഖലയിൽ ഒട്ട നവധി തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ലോകത്തിന് പരിചയപ്പെടുത്താനും ലോക സാമ്പത്തിക ഭൂപടത്തിൽ ഇടം നേടാനും രാജ്യപുരോഗതിയിൽ ഭാഗമാവാനും മല ബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ഈ ലോക എക്സ്പോ 2020 വലിയ ഒരു അവ സരമായിരിക്കുമെന്നതിൽ സംശയമില്ല.