മോൻസൺ കേസ്; പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു

0
21

മോൻസൺ മാവുങ്കലിനെതിരെയുളള കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻകുമാറിൻറെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ഇൻസ്പെക്ടർമാരുൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്.

മുനമ്പം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എൽ.യേശുദാസ്, കൊച്ചി സിറ്റി സൈബർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കെ.എസ് പളളുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സിൽവെസ്റ്റർ കെ.എക്സ്, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്.ഫൈസൽ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ എസ്.ഐ സനീഷ്.എസ്.ആർ, മുളവുകാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വർഗീസ്, കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി.ടി.കെ, ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, കൊച്ചി സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ മാത്യു എന്നിവരെയാണ് പുതുതായി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്.