കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷൻ പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ളം പദ്ധതിയുടെ ധന ശേഖരണാർത്ഥം നടത്തുന്ന കാസറഗോഡ് ഉത്സവ് 2021 പ്രോഗ്രാമിന്റെ പോസ്റ്റർ ബദർ അൽ സമ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഖലീൽ അടൂർ ബദർ അൽ സമ പ്രതിനിധി അനസ്, പ്രീമ അറീജ് അൽ ഹുദ പ്രതിനിധി ജാബിർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ഓൺലൈനിലും ലൈവിലുമായിട്ട് അഞ്ച് കാറ്റഗറിയിലായിട്ട് പതിനാറിനം മത്സരങ്ങളാൺ നടത്തുന്നത്.
ഓൺലൈൻ പരിപാടികൾ Kasaragod Expatriates Association KEA – Kuwait എന്ന കെ ഇ എയുടെ ഫേസ് ബുക്ക് പേജിലായിരിക്കും.
ഭരതനാട്യം, മാപ്പിളപ്പാട്ട്, ലളിതഗാനം, നിമിഷ പ്രസംഗം, മിമിക്രി, മോണോആക്ട്, പ്രഛന്നവേഷം, സിനിമാറ്റിക്ക് ഡാൻസ്, സിനിമാ ഗാനം, നാടൻപാട്ട്, ഡബ്മാഷ്, പ്രസംഗം, ഫാഷൻ ഷോ, കളറിംഗ് എന്നിങ്ങനെയാണ് മത്സരങ്ങൾ.
ഇന്ത്യയുടെ എഴുപതിയഞ്ചാം സ്വാതന്ത്രത്തിന്റെ ഭാഗമായുള്ള ആസാദ് കാ അമ്രീത് മഹോത്സവും, ഇന്ത്യ കുവൈത്ത് ഡിപ്ലോമാറ്റിക്ക് റിപ്പബ്ലിക്ക് റിലേഷൻസിന്റെ അറുപതാം വാർഷികവും ഉൾപെടുത്തികൊണ്ടാണ് പതിനേഴാം വാർഷികം നടത്തുന്നത്.
പരിപാടിയുടെ ഉത്ഘാടനം ഒക്ടോബർ പതിനഞ്ചാം തീയ്തി ഇന്ത്യൻ അംബാസിഡർ ബഹു സിബി ജോർജ്ജ് ഉത്ഘാടനം ചെയ്യും.
പ്രസിഡന്റ് നാസർ പി എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചീഫ് പാട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ മുഹമ്മദ് കുഞ്ഞി സി എച്ച് ഓൺലൈൻ മത്സരങ്ങളെ പറ്റി വിശതീകരിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര, അഡ്വൈസറി അംഗങ്ങളായ ഹമീദ് മധുർ, രാമകൃഷ്ണൻ കള്ളാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് സ്വാഗതവും കൺവീനർ ഹനീഫ പാലായി നന്ദിയും പറഞ്ഞു