ബ്രിട്ടീഷ് കമ്പനിയുമായി കരാറിലേര്‍പ്പെട്ട് നസാഹ

0
35

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഴമിതിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷ് കമ്പനിയുമായി കരാറിലേര്‍പ്പെട്ട് അഴിമതി വിരുദ്ധ ഏജന്‍സി നസാഹ.nahaz സര്‍ക്കാര്‍ കരാറുകളിലെ അഴിമതികള്‍ കണ്ടെത്തി തടയുന്നതിന് ബ്രിട്ടീഷ് ഏജന്‍സിയായ ഗ്ലോബല്‍ പാര്‍ട്‌ണേഴ്‌സ് ഗവര്‍ണറുമായാണ് (ജിപിജി) കുവൈറ്റിലെ അഴിമതി വിരുദ്ധ അതോറിറ്റി കൈകോര്‍ത്തിരിക്കുന്നത്. ബിസിനസുമായും സാമ്പത്തിക മേഖലയുമായും ബന്ധപ്പെട്ട സര്‍വേകള്‍ക്കും കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ക്കും പേരുകേട്ട സ്ഥാപനമാണ് ജിപിജി.

രാജ്യത്തെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുന്നതിനായാണ് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റിയായ നസാഹ ജിപിജിയുമായി കരാറിലെത്തിയതെന്ന് ഇത്തരം രഹസ്യ സ്വഭാവമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന intelligenceonline.com റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റ് നടത്തിയ രാജ്യാന്തര ബിസിനസ് ഇടപാടുകളില്‍ അഴിമതിയുണ്ടോ എന്ന് അന്വേഷിക്കാനാണ് അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്. യൂറോപ്യന്‍ വിമാനക്കമ്പനിയായ എയര്‍ ബസില്‍ നിന്ന് യാത്രാവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നും വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു