കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നത് നിർത്തിവയ്ക്കാനുള്ള തീരുമാനം എടുത്ത മാനവവിഭവ ശേഷി സമിതി ഡയരക്റ്റർക്കെതിരെ അന്വേഷണം. പാം ഡയറക്ടർ അഹമ്മദ് മൂസക്കെതിരെയാണ് അന്വേഷണം നടത്താൻ കുവൈത്ത്മന്ത്രിസഭാ യോഗം നിർദേശം നൽകിയത് . വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു അന്വഷണത്തിനു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് .
രാജ്യത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പ്രവാസികൾക്ക് റസിഡൻസി പുതുക്കേണ്ടതില്ലെന്ന തീരുമാനം ഓഗസ്തിലാണു PAM പുറപ്പെടുവിച്ചത്.
202l ജനുവരി ഒന്നു മുതലാണു നിയമം പ്രാബല്യത്തിൽ വന്നത്.എന്നാൽ ഇതിനു നിയമസാധുത ഇല്ലെന്ന് ഫത്വ ലെജിസ്ലേഷൻ സമിതി വിലയിരുത്തിയിരുന്നു.ഇതിനു പുറമേ അന്താ രാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന മറ്റു ചില തീരുമാനങ്ങളും ഇദ്ദേഹം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.