ബെംഗളൂരുവിൽ ബഹുനില കെട്ടിടം ചെരിഞ്ഞു; താമസക്കാരെ ഒഴിപ്പിച്ചു

0
8

ബെംഗളൂരു: കനത്ത മഴ തുടർന്ന് ബെംഗളൂരുവിലെ കമല നഗറിലെ നാലുനില കെട്ടിടം ചെരിഞ്ഞു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ബഹുനില കെട്ടിടം ചെരിഞ്ഞത് തുടർന്ന് താമസക്കാര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂവില്‍ അറിയിക്കുകയായിരുന്നു.നഗരത്തിൽ ഇതൊരു നിത്യ സംഭവമായി മാറിയതോടെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയിലാണ് നാട്ടുകാർ. ബെംഗളൂരു നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണ് ഇത്.

കെട്ടിടത്തിലെ താമസിക്കാരെ മാറ്റിയതായി ബെംഗളൂരു മഹാനഗര പാലിക അറിയിച്ചു. കൂടാതെ അവർക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ ഫൗണ്ടേഷന് ഉറപ്പുകുറവായത് കൊണ്ടാണ് കനത്ത മഴയിലും മണ്ണൊലിപ്പിലും കെട്ടിടം ചെരിഞ്ഞതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കെട്ടിടം ഉടൻ തന്നെ പൊളിച്ചു മാറ്റുമെന്ന് അറിയിച്ചു.

ബാനസവാടിക്ക് സമീപം കസ്തൂരിനഗര്‍ ഡോക്ടേര്‍സ് ലേഔട്ടിലെ അഞ്ചുനില കെട്ടിടം കഴിഞ്ഞയാഴ്ച തകര്‍ന്ന് വീണിരുന്നു. ഇവിടെ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. കൂടാതെ ലക്കാസന്ദ്രയിലെ മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടവും ഡയറി സര്‍ക്കിളിലെ കര്‍‍ണാടക മില്‍ക്ക് ഫെഡറേഷന് കീഴിലുള്ള മില്‍ക്ക് യൂണിയന്‍ ക്വര്‍ട്ടേസും തകർന്ന് വീണിരുന്നു.