വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സിപിഎം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെയും കോടതി വെറുതെവിട്ടു

0
22

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഎം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെയും എറണാകുളം സിജെഎം കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിപിഎം നേതാവ് സക്കീർ ഹുസൈൻ രണ്ടാം പ്രതി മുൻ ഡിവൈഎഫ്‌ഐ നേതാവുമായ കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി കാക്കനാട്ടെ വ്യവസായ സംരഭക ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2015ൽ വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസിൽ വെച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്.

കേസിൽ പരാതിക്കാരനടക്കം ആറ് സാക്ഷികളും കൂറ് മാറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയതെങ്കിലും പ്രതികൾക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.