മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചു

0
27

ന്യൂഡൽഹി: മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിനെ ഇന്നലെ വൈകിട്ട് എയിംസിലെ ന്യൂറോ കാർഡിയോ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമാണെന്നും പതിവ് പരിശോധനക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മറ്റു റിപ്പോർട്ടുകൾ തെറ്റാണെന്നും എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിലൂടെ അറിയിച്ചു.

മൻമോഹൻ സിംഗിൻറെ ആരോഗ്യത്തിനും വേഗം സുഖം പ്രാപിക്കുന്നതിനുമായി താൻ പ്രാർത്ഥിക്കുന്നതായി പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അതേസമയം, അദ്ദേഹത്തിന് ചെറിയ പനി ഉണ്ടായിരുന്നുതായും മെച്ചപ്പെട്ട ചികിത്സക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കോൺഗ്രസ് വക്താക്കൾ അറിയിച്ചു. 89 വയസ്സുകാരനായ അദ്ദേഹത്തെ കോവിഡ് ബാധയെ തുടർന്ന് ഏപ്രിലിൽ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.