അഫ്ഗാനിസ്താനിൽ വീണ്ടും സ്ഫോടനം; 40 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

0
19

കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ബിബി ഫാത്തിമ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 40 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെയായിരുന്നു സംഭവം. നിരവധി ആളുകൾ നമസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നതായും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും താലിബാൻ സർക്കാർ വക്താവ് വാർത്താ ഏജൻസിയെ അറിയിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിലുണ്ടായി. അവിടെ നടന്ന സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.