കുവൈത്ത് സിറ്റി: കുയിലേ കോവിഡ സാഹചര്യങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടതോടെ
രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. ഈ മാസം അവസാനത്തോടെ ഇത് നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറയുകയും വാക്‌സിനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ജാബിര്‍ ഹോസ്പിറ്റലും മിശ്‌റിഫിലെ ഫീല്‍ഡ് ആശുപത്രിയും ഒഴികെയുള്ള കോവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനും ആരോഗ്യ മന്ത്രാലയം തീരുമാനം എടുത്തതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ താമസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു രാജ്യത്ത് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്