ജമ്മു കശ്മീർ ഭീകരാക്രമണം: ഇന്റലിജൻസ് ബ്യൂറോ ഇന്ന് യോഗം ചേരും

0
31

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഇന്റലിജൻസ് ബ്യൂറോ (ഐബി) യോഗം ചേരും. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെടുകയും മറ്റൊൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനിടെ പതിനൊന്ന് സാധാരണക്കാരെയാണ് കശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനുകളിലേക്കോ സൈനിക ക്യാമ്പുകളിലേക്കോ മാറ്റണമെന്ന നിർദേശം നൽകിയിട്ടില്ലെന്നും അത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു. അതേസമയം, പൂഞ്ചിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്.