മുംബൈയിലെ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം; ഒരാൾ മരിച്ചു

0
32

മുംബൈ: മുംബൈയിലെ ലാൽബാഗിലെ കെട്ടിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അരുൺ തിവാരിയാണ് മരിച്ചത്.

മുംബൈ മേയറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പതിനാല് ഫയർ എഞ്ചിനുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.