കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖകളും ഡിജിറ്റലൈസ് ചെയ്യും

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റലൈസ് ചെയ്യാൻ ട്രാഫിക് വകുപ്പ് പദ്ധതിയിടുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന് അനുസൃതമായാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഐഡി ആപ്ലിക്കേഷന്റെ മികച്ച വിജയമാണ് ട്രാഫിക്ക് വിഭാഗത്തെ രേഖകൾ ഡിജിറ്റലാക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് മാധ്യമ വാർത്തകളിൽ പറയുന്നത്.

ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ ചേർക്കാനോ അല്ലെങ്കിൽ അതിനായി പുതിയ ആപ്ലിക്കേഷൻ രൂപ കൽപ്പന ചെയ്യാനോയാണ് ചർച്ചകൾ നടക്കുന്നത്.
ലൈസൻസും വാഹന രേഖകൾക്കും ഡിജിറ്റലായാൽ സ്വദേശികൾക്കും പൗരന്മാർക്കും പേപ്പർ രേഖകൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. അതോടൊപ്പം നിയമലംഘനങ്ങൾക്കുള്ള നടപടികൾക്കും സാങ്കേതിക വിദ്യയുടെ സഹായം തേടാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.