തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരമിരുന്ന് അനുപമ. കുഞ്ഞിനെ തിരികെ കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയതായി അനുപമ പറഞ്ഞു.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. അന്വേഷണ ചുമതല നൽകിയിരിക്കുന്നത് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ്. പരാതിയിൽ വനിത കമ്മിഷന്‍ കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ അടിയന്തര റിപ്പോര്‍ട്ട് തേടി.
കുഞ്ഞിനെ അച്ഛൻ പി.എസ് ജയചന്ദ്രന്‍ തട്ടിയെടുത്താതി പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ അനുപമ പരാതിപ്പെട്ടിരുന്നു എന്നാൽ ആറ് മാസത്തിന് ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ ആരോപിച്ചിരുന്നു.