കുവൈത്തിൽ സ്വകാര്യ മേഖലയിലെ കൈക്കൂലി ക്രിമിനൽ കുറ്റമാക്കുന്നു

0
16

കുവൈത്ത് സിറ്റി : കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ), മന്ത്രിമാരുടെ കൗൺസിലിലെ ബന്ധപ്പെട്ട സമിതിയുമായി ഏകോപിപ്പിച്ച്, സ്വകാര്യ മേഖലയിലെ കൈക്കൂലി ക്രിമിനൽ കുറ്റമാക്കുന്നതിന് ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ മേഖലയിലെ അഴിമതി കേസുകളിൽ ഉൾപ്പെട്ട വ്യക്തികളുടെ നിയമപരമായ ക്രിമിനൽ ഉത്തരവാദിത്തവും ഈ മേഖലയിലെ കൈക്കൂലിയുടെ ക്രിമിനൽവൽക്കരണവും ഉൾപ്പെടുന്നതാണ് സുപ്രധാന ഭേദഗതി.