കുവൈത്തിൽ വ്യാജ ക്ലിനിക് നടത്തിയ മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ

0
35

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇഷ്ബിലിയ മേഖലയിൽ വ്യാജ ക്ലിനിക്ക് നടത്തിവന്ന ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്ലിനിക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പരസ്യം, നഴ്‌സിംഗ് സേവനങ്ങൾ നൽകുന്ന ലഘുലേഖകൾ, സ്റ്റിക്കറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ, MOI ഒരു രഹസ്യ സ്രോതസ്സ് വഴി കൂടുതൽ വിവരങ്ങൾക്കായി ശേഖരിക്കുകയും പരിശോധന നടത്തുകയും ആയിരുന്നു. തുടർന്ന് കാരുണ്യ തൊഴിലാളിയായി കുവൈത്തിലെത്തി വ്യാജ നഴ്‌സ് ആയ യുവതി, ഡെലിവറി ബോയ് (ഡ്രൈവർ) എന്നിവരെ പിടികൂടി. ഇഷ്ബിലിയ മേഖലയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്, ഇതിനുപിന്നിലെ സൂത്രധാരനായ മൂന്നാമനെ സാൽമിയയിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇയാളും ഏഷ്യൻ വംശജനാണ്. ഇവരെ എത്രയും പെട്ടെന്ന് കുവൈത്തിൽ നിന്നും നാടുകടത്തും എന്ന് അധികൃതർ അറിയിച്ചു.