അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തല്‍ കേസ്: മൂന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പിടിയിൽ

0
15

ന്യൂഡല്‍ഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയ കേസിൽ ഇന്ത്യൻ നാവികസേനയിലെ മൂന്ന് ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് കേസ്. അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വൈസ് അഡ്മിറല്‍, റിയര്‍ അഡ്മിറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.