കുവൈത്ത് അമീറിനെ സമൂഹമാധ്യമത്തിൽ അപമാനിച്ച ബ്ലോഗർക്ക് മൂന്ന് വർഷം തടവ്

0
28

കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തുകയും ട്വിറ്ററിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ബ്ലോഗറെ കുവൈത്ത്‌ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രതിയുടെ സെൽഫോൺ കണ്ടുകെട്ടാനും ആക്ഷേപകരമായ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യാനും ക്രിമിനൽ കോടതി ഉത്തരവിട്ടു.