ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തിന് മുകളിലല്ലെന്നും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധി പ്രതിക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
സുപ്രീം കോടതി സമിതി സത്യം പുറത്തുകൊണ്ടുവരുമെന്ന് തനിക്ക് വിശ്വാസമുണ്ട്. ഫോണുകള്‍ ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോര്‍ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.