കുവൈത്തിൽ റേഷൻ ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് കസ്റ്റംസ് പിടികൂടി

0
15

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കയറ്റുമതി ചെയ്യാൻ വെച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കയറ്റുമതി ചെയ്യാൻ അനുമതിയില്ലാത്ത 4000 റേഷൻ ഭക്ഷ്യ വസ്തുക്കളാണ് സുലൈബിയ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത്.പിടിച്ചെടുത്ത വസ്തുക്കൾക്കെളെല്ലാം പിഴ ഈടാക്കുകയും ഇവ കസ്റ്റംസ് വകുപ്പ് വാണിജ്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.