സൗദിയില്‍ പ്രവാസികള്‍ക്ക് ഇഖാമ ലെവി തവണകളായി അടക്കാം

0
17

റിയാദ്: സൗദി പ്രവാസികളുടെ ഇഖാമ ലെവി ഒറ്റത്തവണയായി അടക്കുന്നതിന് പകരം പല തവണകളായി അടക്കാന്‍ സംവിധാനം ആയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇതിനുള്ള സജ്ജീകരണം ബാങ്കുകളിൽ തുടങ്ങിയതായാണ് മാധ്യമവാർത്തകൾ പറയുന്നത്. നേരത്തെ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് രീതി. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിന് ഈടാക്കുന്ന ആശ്രിത ലെവിയും ഫീസും തവണകളായി അടക്കാന്‍ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ പ്രതിമാസം 800 റിയാല്‍ എന്ന തോതില്‍ ഒരു വര്‍ഷത്തേക്ക് 9600 റിയാലാണ് ഓരോ തൊഴിലാളിക്കും ലെവി അടക്കേണ്ടത്. ഇത് ഒന്നിച്ച് അടക്കുക പലപ്പോഴും പ്രയാസമാണ്. ഇതാണിപ്പോള്‍ തവണകളായി അടക്കാന്‍ സൗകര്യം ഒരുക്കുന്നത്. പുതിയ തീരുമാനത്തോടെ മൂന്ന് മാസത്തേക്ക് 2400 റിയാലോ ആറു മാസത്തേക്ക് 48000 റിയാലോ ആയി അടയ്ക്കാം. നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാകും.