ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുവൈത്തിലെ റോഡ് താപനില 10 ഡിഗ്രി വരെ കുറയ്ക്കാനായതായി അധികൃതർ

0
14

കുവൈത്ത് സിറ്റി: ജാപ്പനീസ് സാങ്കേതികവിദ്യ പ്രകാരം ചൂട് ഇൻസുലേറ്റിംഗ് മെറ്റീരിയൽ ഉപയോഗിച്ചതു വഴി മിഷ്‌റെഫിലെ നടപ്പാതയിൽ താപനില ഏഴ് മുതൽ പത്ത് ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിഞ്ഞതായി അധികൃതർ. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അധികൃതരുടെയും, മിഷ്‌റഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുവൈത്തിലെ ജാപ്പനീസ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടപ്പാതയുടെ താപനില അളന്നു.
പരമ്പരാഗത റോഡുകളിലെ താപനില 45 ഡിഗ്രി സെൽഷ്യസിൽ ആയിരുന്നപ്പോൾ ഇവിടുത്തേത് 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.റോഡിലെ താപനില കുറയ്ക്കുന്നതിനുള്ള നടപടികൾ പരിസ്ഥിതി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ജപ്പാൻ അംബാസഡർ മസാറ്റോ ടാക്കോ പറഞ്ഞു.