കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് (പാർട്ട്), ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച്, “സൗത്ത് സൂര വികസന പദ്ധതിയുടെ ഭാഗമായി ജാസിം അൽ ഖറാഫി റോഡിൽ നിർമ്മിച്ച(ആറാം റിംഗ് റോഡ്) മെസ്സിലയിലേക്കുള്ള പുതിയ പാലം തുറന്നു. 1.2 കിലോമീറ്റർ നീളമുള്ള പാലം “ആറാം റിംഗ് റോഡിൽ” നിന്ന് ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ഹോസ്പിറ്റലിലേക്കും ജാബർ അൽ-മാലിക് അൽ-സബാഹ് റോഡ് വഴി അൽ-സഹ്‌റയിലേക്കും പോകുന്ന വാഹനങ്ങൾക്ക് സൗകര്യപ്രദമായിരിക്കും എന്ന് പാർട്ട് പ്രസ്താവനയിൽ പറഞ്ഞു.