60 കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ; PAM ഡയറക്ടർ ബോർഡ് യോഗം വ്യാഴാഴ്ച ചേരും

0
26

കുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി വാണിജ്യ വ്യവസായ മന്ത്രിയും മാനവവിഭവശേഷി അതോറിറ്റി (PAM) ബോർഡ് ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ നടത്താനിരുന്ന PAM ഡയറക്ടർ ബോർഡ് യോഗം മാറ്റിവച്ചു. സിവിൽ സർവീസ് കമ്മീഷൻ അണ്ടർ സെക്രട്ടറി, സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന 3 അംഗങ്ങൾ, വർക്കേഴ്സ് യൂണിയൻ പ്രതിനിധി എന്നിവരുൾപ്പെടെ 9 അംഗങ്ങളിൽ 5 പേരും ഹാജരാകാത്ത സാഹചര്യത്തിലാണ് യോഗം മാറ്റി വെച്ചത്. അടുത്ത വ്യാഴാഴ്ച യോഗം ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാംതവണയാണ് യോഗം മാറ്റി വയ്ക്കുന്നത്. നേരത്തെ കഴിഞ്ഞ ഞായറാഴ്ചയും യോഗം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. വിഷയം പരിഹരിക്കുന്നതിലെ തുടർച്ചയായ കാലതാമസം സാമ്പത്തിക, മാനുഷിക, മനുഷ്യാവകാശങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്,