ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഡാമണ്‍ ഗാല്‍ഗട്ടാണ് ഈ വർഷത്തെ ബുക്കര്‍ സമ്മാനത്തിന് അർഹനായത്. ദി പ്രോമിസ് എന്ന നോവലിനാണ് അദ്ദേഹത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചത്. 2003ലും 2010ലും പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഏഴു വര്‍ഷത്തിനു ശേഷമുള്ള ഗാല്‍ഗട്ടിന്റെ ആദ്യ നോവലെന്ന പ്രത്യേകതയും ദി പ്രോമിസിനുണ്ട്.
അനുക് അരുദ്പ്രഗാസത്തിന്റെ എ പാസേജ് നോര്‍ത്ത്, നദിഫ മുഹമ്മദിന്റെ ദ ഫോര്‍ച്യൂണ്‍ മെന്‍, പട്രീഷ്യ ലോക്ക്വുഡിന്റെ നോ വണ്‍ ഈസ് ടോക്കിംഗ് എബൗട്ട് ദിസ്, മാഗി ഷിപ്പ്സ്റ്റെഡിന്റെ ഗ്രേറ്റ് സര്‍ക്കിള്‍, റിച്ചാര്‍ഡ് പവേഴ്സിന്റെ ബിവില്‍ഡര്‍മെന്റ് എന്നിവയാണ് ബുക്കര്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് കൃതികള്‍.