കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ

0
26

തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരുകയും ചെയ്തിരുന്നു എന്നാൽ കേരളം അങ്ങനെ ചെയ്തിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.