കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം; ജനം ദുരിതത്തിൽ

0
25

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. സര്‍വ്വീസുകള്‍ മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. സമരം തെക്കന്‍ കേരളത്തിത്തിനെയാണ് കാര്യമായി ബാധിച്ചത്. മധ്യകേരളത്തെയും വടക്കന്‍ കേരളത്തെയും പണിമുടക്ക് കാര്യമായി ബാധിച്ചില്ല. പൊലീസ് തലസ്ഥാനത്തെ പ്രധാന പ്രദേശങ്ങളില്‍ ബദല്‍ യാത്ര സൗകര്യം ഒരുക്കി.

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയത്. നാളെയും സമരം തുടാരാനാണ് എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയൻറെ തീരുമാനം. എന്നാൽ ഇന്നും നാളെയും ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി.