കുവൈത്ത് സിറ്റി : മാനവശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്ക് പ്രകാരം കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒരു മാസത്തിനിടെ ഉണ്ടായത് 30000ത്തിൻ്റെ കുറവ്.
2021 സെപ്തംബറിൽ രാജ്യത്ത് 636,525 ഗാർഹിക തൊഴിലാളികളാണു ഉണ്ടായിരുന്നത്. ഒക്ടോബർ മാസത്തോടെ എണ്ണം 606,364 ആയി കുറഞ്ഞു. കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത മൊത്തം തൊഴിലാളികളുടെ എണ്ണം 1533 ആയി തുടർന്നു, ആകെ 420 റിക്രൂട്ട്‌മെന്റ് ഓഫീസുകളാണുള്ളത്.152 പരാതികൾ തൊഴിലാളികളിൽ നിന്ന് സ്പോൺസർമാർക്കെതിരെ ലഭിച്ചത്. കഴിഞ്ഞ മാസം 29 തൊഴിലാളികൾക്കെതിരെ വീട്ടുടമകളിൽ നിന്ന് പരാതി ലഭിച്ചു. ഇവയിൽ 62 പരാതികൾ നിയമ നടപടികൾക്കായി അയക്കുകയും 124 പരാതികൾ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തുവെന്ന് സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കിയിട്ടുണ്ട് .