ജിസിസി രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഐക്യം ലക്ഷ്യമിട്ട് ‘ജിസിസി തകാമുൽ’ പുറത്തിറക്കി

0
49

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിൽ അംഗങ്ങളായ രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഐക്യവും പൊതുവിപണിയും സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയ്ക്ക് ജിസിസി രാജ്യങ്ങളിലെ ധനമന്ത്രിമാർ ബഹ്‌റൈനിന്റെ തലസ്ഥാനത്ത് യോഗം ചേരുകയും ‘ജിസിസി തകാമുൽ’ സമാരംഭിക്കുകയും ചെയ്തു. ജിസിസി അംഗങ്ങളായ ആറ് രാഷ്ട്രങ്ങൾക്കിടയിൽ 2025 ഓടെ പൊതു വിപണി, സാമ്പത്തിക ഐക്യമെന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം.അന്താരാഷ്‌ട്ര വ്യാപാരത്തിലെ ഹാനികരമായ സമ്പ്രദായങ്ങളെ ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫീസ് ശേഖരണവും ചുമത്തലും സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . യോഗത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് ധനമന്ത്രി ഖലീഫ ഹമാദയും വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാനും പങ്കെടുത്തു.