സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും

0
38

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപയായേക്കും. ഇതിൽ അന്തിമ തീരുമാനം ഈ മാസം പതിനെട്ടിനകമുണ്ടാകും. സ്വകാര്യ ബസ് ഉടമകളുമായി ഗതാ​ഗത മന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്ന് ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസയിൽ നിന്നും ഒരു രൂപയാക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. എന്നാൽ വിദ്യാർഥികളുടെ യാത്രാ നിരക്ക്‌ വർധിപ്പിക്കുന്ന കാര്യത്തിൽ വിശദമായ ‌കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ.