ഭോപ്പാൽ: ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രി കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്. 40 കുട്ടികൾ വാർഡിൽ ഉണ്ടായിരുന്നു ഇതിൽ 36 കുട്ടികളെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ. എന്നാൽ തീപിടിത്തത്തിന് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
വാർഡിൽ നിന്ന് രക്ഷപ്പെടുത്തിയ 36 കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അപകടം അതീവ ദുഃഖകരമാണെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അപകടം വേദനാജനകമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ്. അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.