കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള (ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത) പ്രവാസികളുടെ താമസരേഖ നൽകുവാനുള്ള തീരുമാനം സ്വകാര്യ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തിയ ശേഷം മാത്രം നടപ്പാക്കും. പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന പ്രവാസികൾക്ക് വർഷത്തിൽ 500 ദിനാർ ഫീസും 500 ദിനാർ സ്വകാര്യ ഇൻഷുറൻസും ഏർപ്പെടുത്തി താമസ രേഖ പുതുക്കി നൽകാനാണു സർക്കാർ അനുമതി നൽകിയത്.ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരെ 3 വിഭാഗമായി തിരിച്ചു കൊണ്ടായിരിക്കും ഇൻഷുറൻസ് ഫീസ് നിജപ്പെടുത്തുക. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായുള്ള ഏകോപപിപ്പിച്ച് പ്രത്യേക സംവിധാനവും അടുത്ത ആഴ്ചയോടെ സാധ്യമാകുമെന്നാണു സൂചന.അതേ സമയം 60 വയസ്സിനു മുകളിൽ പ്രായമായ എല്ലാവർക്കും വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെ താമസരേഖ പുതുക്കുന്നതിനു സ്വകാര്യ ഇൻഷുറൻസ് ഏർപ്പെടുത്താനും ആലോചനയുണ്ട്.
Home Middle East Kuwait കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുക സ്വകാര്യ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തിയ...