ചെന്നൈ: തമിഴ്നാട്ടിൽ തീവ്ര മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിലായി. മഴയും വെള്ളക്കെട്ടുകളുമുണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകി. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. തുടർന്ന് സംസ്ഥാനത്തെ 16 ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലെ 11 സബ് വേകൾ അടച്ചു. തീരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിലും പുതുച്ചേരിയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.