ഹിസ്ബുല്ലയ്ക്ക് വേണ്ടി പ്രവർത്തിച്ച കുറ്റത്തിന് കുവൈത്തിൽ പിടിയിലായവരുടെ എണ്ണം 16 ആയി

0
28

കുവൈത്ത് സിറ്റി: ലബനനിലെ ഹിസ്ബുല്ലയ്ക്ക് സാമ്പത്തിക സഹായമടക്കം നൽകിയെന്ന കുറ്റത്തിന് ആറുപേരെ കൂടി കുവൈത്തിൽ അറസ്റ്റിലായി. ഇതോടെ ആരോപണത്തിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയതായി അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. നേരത്തെ സ്കൂളിലേക്ക് വേണ്ടി ധനസമാഹരണം നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്.
അതേസമയം, അറസ്റ്റിലായവർ ആരോപണം നിഷേധിച്ചു. ലബ്‌നാനിലെയും മറ്റ് രാജ്യങ്ങളിലെയും അനാഥാലയങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആണ് പണംപിരിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.