ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായി നാളെയോ 14-ാം തീയതി രാവിലെയോ ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറക്കും. തുടർന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ പരിസരത്ത് താമസിക്കുന്നവരും പെരിയാർ തീരത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
2398.38 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഡാമിലെ ജലനിരപ്പ് 2398.32 അടിയായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയും ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.