പ്രവാസിയും കുവൈത്ത് സ്വദേശിയും ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസുകൾ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

0
23

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുവൈത്ത് പൗരനും ഇറാഖ് സ്വദേശിയായ പ്രവാസിയും ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്നത് കുവൈത്ത് അപ്പീൽ കോടതി രണ്ടാം തവണയും മാറ്റിവെച്ചു. ഡിസംബർ 5 ലേക്കാണ് മാറ്റിവച്ചത്. സബാഹ് അൽ അഹമ്മദ് മാരിടൈം സിറ്റിയിലെ ഖൈറാൻ പ്രദേശത്ത് വ്യാജ പദ്ധതികളിലൂടെ 64 ദശലക്ഷം കെഡിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പ്രധാന ആരോപണം.