കോവിഡ് കാലത്ത് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ നിന്ന് മടങ്ങി

0
24

റിയാദ്: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകള്‍. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് സൗദിയില്‍ താമസിക്കുന്നത്. അതേസമയം, അഞ്ച് ലക്ഷത്തോളം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദിയില്‍ നിന്ന് മടങ്ങിയെങ്കിലും രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡിന് മുമ്പ് 26 ലക്ഷത്തിലേറെയായിരുന്നു സൗദിയിലെ ആകെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം. എന്നാല്‍ ഇന്ന് അത് 22 ലക്ഷമായി കുറഞ്ഞു. ഏകദേശം അഞ്ചു ലക്ഷത്തോളം പേരുടെ കുറവാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അംബാസഡര്‍ അറിയിച്ചു.