കുവൈത്തിൽ സ്വ​ദേ​ശി​സം​വ​ര​ണം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ളു​ടെ പി​ഴ വ​ർ​ധി​പ്പി​ക്കും

0
16

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിസംവരണം പാലിക്കാത്ത കമ്പനികൾക്കെതിരായ നടപടി കടുപ്പിക്കും. ഇത്തരം കമ്പനികളിൽ നിന്ന് വലിയ തുക പിഴ ഈടാക്കാന്‍ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാൻപവർ അതോറിറ്റി സർക്കാര്‍ ഇതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 25ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം സ്വദേശി ജീവനക്കാര്‍ ഇല്ലെങ്കിൽ കമ്പനികള്‍ക്ക് പിഴ ചുമത്തും

സിവിൽ സർവിസ് കമീഷൻ സമർപ്പിച്ച നിർദേശത്തില്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ ചട്ടം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ കുവെെത്ത ലക്ഷ്യം വെക്കുന്നത്. സർക്കാര്‍ ഇതര സ്ഥാപനങ്ങളിലെ പൗരന്‍മാരുടെ എണ്ണം അധികൃതര്‍ പരിശോധിച്ച് വരുകയാണ്. ജീവനക്കാരുടെ അനുപാതം പുനഃപരിശോധിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു എന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികള്‍ക്ക് കുറ്റെെവ് പ്രത്യേക ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. ഇതിന് വേണ്ടി സര്‍ക്കാര്‍ എല്ലാ വര്‍ഷവും വലിയ തുക ചെലവിടുന്നുണ്ട്. എന്നിട്ടും സ്വകാര്യ മേഖലയില്‍ ജോലി എടുക്കാന്‍ സ്വദേശികള്‍ എത്തുന്നില്ല.