കുവൈത്തിൽ വാണിജ്യ സന്ദർശക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് നിർത്തിവെച്ചു

0
17

കുവൈത്ത് സിറ്റി: കൊമേഴ്‌സ്യൽ വിസിറ്റ് വിസയിൽ കുവൈറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർത്തിവച്ചു.കൊറോണ എമർജൻസി കമ്മിറ്റി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പകർച്ചവ്യാധിയുടെ പുതിയ തരംഗത്തിന്റെ അതിവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ ആണ് ഈ നടപടി സ്വീകരിച്ചത്.ഒക്ടോബറിൽ മന്ത്രിമാരുടെ കൗൺസിൽ കുവൈറ്റിലേക്കുള്ള എല്ലാ തരത്തിലുള്ള വിസകളും പുനരാരംഭിക്കാൻ സമ്മതിക്കുകയും വാണിജ്യ സന്ദർശന വിസകൾ തൊഴിൽ വിസ/പെർമിറ്റ് എന്നിവയിലേക്ക് മാറ്റാൻ അതോറിറ്റി അനുവദിക്കുകയും ചെയ്തിതിരുന്നു.പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ലഭിച്ച കൈമാറ്റ അപേക്ഷകൾ തടസ്സങ്ങളില്ലാതെ പ്രോസസ്സ് ചെയ്യും അതേസമയം ഏതൊരു പുതിയ കൈമാറ്റങ്ങളും ഇന്ന് മുതൽ ഓട്ടോമേറ്റഡ് സിസ്റ്റം സ്വയമേവ നിരോധിക്കും.