2010 -2020 നും ഇടയിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിൽ ആദ്യ സ്ഥാനത്ത് കുവൈത്ത്

0
39

കുവൈത്ത് സിറ്റി: കൊടും ചൂടും, വരൾച്ചയും നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിന് ലോകത്ത് ആറാം സ്ഥാനം .ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി “ഫിച്ച്” പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ആണിത്.ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭൗതിക അപകടസാധ്യതകൾ രാജ്യങ്ങൾക്കും സർക്കാരുകൾക്കും വർദ്ധിച്ചുവരുന്ന ഭീഷണിയെ ആണ് ഇത് പ്രതിനിധീകരിക്കുന്നത്.2011 നും 2020 നും ഇടയിൽ ഏറ്റവും ചൂടേറിയ രാജ്യമെന്ന നിലയിൽ കുവൈറ്റ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായാണ് ഫിച്ചിന്റെ റിപ്പോർട്ട്.കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള കഴിവിന്റെ സൂചികയിൽ, 121 രാജ്യങ്ങളിൽ 71-ാം സ്ഥാനത്താണ്. അതായത് , രാജ്യത്തിന്റെ റേറ്റിംഗ് കുറയുമ്പോൾ അത് അഡാപ്റ്റീവ് കുറവാണെന്ന് സൂചിപ്പിക്കുന്നു.

ബഹ്‌റൈൻ, ഖത്തർ, ബെനിൻ, യുഎഇ, ഘാന (2011-2020) എന്നിവയാണ് നിലവിലെ ശരാശരി വാർഷിക താപനില ഏറ്റവും കൂടുതലുള്ള രാജ്യങ്ങളെന്നും ഫിച്ച് റിപ്പോർട്ടിൽ പറയുന്നു .ഏറ്റവും ചൂടേറിയ മാസത്തെ അടിസ്ഥാനമാക്കി, ഏറ്റവും ചൂടേറിയ രാജ്യങ്ങൾ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ, ഇറാഖ്, സൗദി അറേബ്യ എന്നിവയാണ്.2040 നും 2059 നും ഇടയിൽ താപനില ഉയരാൻ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.