സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ വിമര്‍ശനങ്ങളെ തള്ളി കെ റെയില്‍ എം.ഡി. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. റെയില്‍വേ നിയമപ്രകാരമുള്ള സംരക്ഷണവേലിയാണ് നിര്‍മ്മിക്കുന്നത്. പദ്ധതി 5 വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുമെന്നും, 63,941 കോടിയില്‍ കൂടുതല്‍ ചെലവ് വരില്ലെന്നും കെ റെയില്‍ എം.ഡി വി. അജിത്കുമാര്‍ അറിയിച്ചു.
അതിവേഗ റെയില്‍പാത സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, കേരളത്തെ രണ്ടായി വിഭജിക്കുമെന്നും മെട്രോമാന്‍ ഈ ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കെ റെയില്‍ എംഡി തന്നെ രംഗത്തെത്തിയത്. നിലവിലെ റെയില്‍വേ സൗകര്യങ്ങളിലെ കുറവുകള്‍ പരിഹരിക്കാനുള്ള ഒരു ബദല്‍ മാര്‍ഗ്ഗവും, പൊതുഗതാഗതത്തിന് ശക്തി പകരുന്നതുമാണ് സില്‍വര്‍ ലൈനെന്ന് എംഡി പറഞ്ഞു.