കുവൈത്ത് : കുവൈത്തിലെ ശര്‍ഖിയിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഇയാൾ താമസിച്ചിരുന്ന അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റിലെ ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മരണപ്പെട്ടത് ഇന്ത്യൻ സ്വദേശിയാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.