ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അപകടകാരിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ചതാണ്. രോഗമുക്തരായവരിലേക്ക് വീണ്ടും ഇത്പ കരാന്‍ സാധ്യത കൂടുതലാണ്.അടിയന്തര സാഹചര്യം ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യസംഘടന യോഗം ചേര്‍ന്നു.ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്‌വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.