കുവൈത്ത് സിറ്റി : പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് കൊറോണ എമർജ്ജൻസി കമ്മിറ്റി മന്ത്രി സഭക്ക് ശുപാർശ്ശ സമർപ്പിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണയുടെ പുതിയ വക ഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൊറോണ എമർജ്ജൻസി കമ്മിറ്റി അടിയന്തിര യോഗം ചേർന്നിരുന്നു ഇതിനുശേഷമാണ് ശുപാർശ സമർപ്പിച്ചത്. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ കർശനമാക്കും. നിലവിൽ രാജ്യത്ത് ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി.