ക്നാനായ കായികോത്സവം 2021 ഫുട്ബാള്‍ ഫൈനല്‍ മത്സരങ്ങള്‍ പൂർത്തിയായി

0
24

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച “ക്നാനായ കായികോത്സവം 2021” ന്‍റെ ഭാഗമായി നടത്തപ്പെട്ട ഫുട്ബോള്‍ മത്സരങ്ങള്‍ അല്‍ നിബ്രാസ് സ്കൂള്‍ മൈതാനത്ത് ജനുവരി 5 വെള്ളിയാഴ്ച പൂര്‍ത്തിയായി. ജൂനിയര്‍ ബോയ്സ്, സീനിയര്‍ ബോയ്സ്, സൂപ്പർ സീനിയർ പുരുഷ വിഭാഗങ്ങളിലുമായി സെമിയും, ഫൈനല്‍ മത്സരങ്ങളും നടത്തപ്പെട്ടു. ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ സാല്‍മിയയില്‍ നിന്നും ഉള്ള ക്നാനായ ബ്ലാസ്റ്റെര്‍സ്, സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍സ് FC ഫഹഹീല്‍ അതുപോലെ സൂപ്പർ സീനിയർ പുരുഷ വിഭാഗത്തില്‍ റിഗ്ഗയില്‍ നിന്നും ഉള്ള കുവൈറ്റ്‌ തെക്കന്‍സ് വിജയികളായി.

 

വിജയിച്ച ടീമുകള്‍ക്കും, റണ്ണറപ്പ് ടീമുകള്‍ക്കും ട്രോഫി, മെഡല്‍, കാഷ് പ്രൈസ് എന്നിവ സമ്മാനങ്ങള്‍ ആയി പ്രോഗ്രാം സ്പോണ്‍സര്‍മാരായ Almulla Exchange, KKB Sports Club, Boubyan Gases, Kent Health Care, Swaad Restaurant, EyePlus Opticals, Dillu Stores; കൂടാതെ മറ്റു മുതിര്‍ന്ന അംഗങ്ങളും കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന്‌ നല്‍കി. ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നല്ല രീതിയില്‍ ഏകോപനം നടത്തി ക്രമീകരിച്ച ശ്രീ ജിനു കുര്യന് കെ.കെ.സി.എ പ്രസിഡന്‍റ് ശ്രീ ജോബി ജോസ് മെമെന്‍റ്റോ നല്‍കി ആദരിച്ചു. കെ.കെ.സി.എ വൈസ് പ്രസിഡന്‍റ് ശ്രീ മാത്യു ജോസഫ്‌ ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി.