സിപിഐ എം നേതാവ് സന്ദീപിനെ വെട്ടിക്കൊന്നു : മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍,തിരുവല്ലയിൽ ഇന്ന് സി.പി.എം ഹർത്താൽ

0
21

പത്തനംതിട്ട: തിരുവല്ലയിൽ സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിനെ  ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി.  ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്.

സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്ന് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ചാത്തങ്കരി സ്വദേശി ജിഷ്മു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.